Asian Metro News

ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

 Breaking News

ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം

ഉരുവിൽ പൊന്ന് നിറച്ച് കേരളം, ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണം
November 28
09:22 2022

കേരളത്തിൻ്റെ തനതു വാസ്തുകലയും  ഉരുവും മാതൃകയാക്കി രൂപകൽപന ചെയ്ത കേരള പവിലിയന്  ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ സ്റ്റേറ്റ് – യൂണിയൻ ടെറിട്ടറി  വിഭാഗത്തിൽ  സ്വർണ മെഡൽ.
പ്രഗതി മൈതാനിയിലെ  ഹാൾ നമ്പർ ഏഴിലെ ലോഞ്ചിൽ നടന്ന ചടങ്ങിൽ
ഐ.ടി.പി. ഒ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പ്രതീപ് സിങ്ങ് ഖറോള യിൽ നിന്ന്   കേരള പവിലിയനുവേണ്ടി ഐ & പി.ആർ.ഡി. അഡിഷണൽ ഡയറക്ടർ
അബ്ദുൾ റഷീദ് പുരസ്കാരം ഏറ്റുവാങ്ങി. പി.ആർ.ഡി ഡെപ്യുട്ടി  ഡയറക്ടർ പ്രവീൺ എസ്.ആർ. ഇൻഫർമേഷൻ ഓഫീസർമാരായ  സിനി.കെ. തോമസ്, അഭിലാഷ് എ. സി,   പവിലിയൻ ഡിസൈനർ ജിനൻ സി.ബി എന്നിവർ സന്നിഹിതരായിരുന്നു.

മേളയുടെ ആശയമായ’ വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു
ഗ്ലോബൽ ‘ അടിസ്ഥാനമാക്കി കേരള പവിലിയൻ   ഒരുക്കിയത് പ്രശസ്ത ഡിസൈനർ ജിനൻ   സി.ബി യാണ് . ബിനു ഹരിദാസ്, ജിഗിഷ്  എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ . 2017 ലാണ്  ഇതിന് മുമ്പ് കേരളത്തിന് സ്വർണം ലഭിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണുണ്ടായിരുന്നത്. സാഫ്, കുടുംബശ്രീ എന്നിവരുടെ ഫുഡ് കോർട്ടും ഉണ്ടായിരുന്നു. ഇത്തവണത്തെ മേളയിൽ കേരളം ഫോക്കസ് സ്റ്റേറ്റ് ആയിരുന്നു. 14 ന് തുടങ്ങിയ മേള 27 ന് സമാപിച്ചു.

കേരള പവിലിയൻ ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു.  വനം ജീവി വകുപ്പ് മന്ത്രി  എ.കെ ശശീന്ദ്രൻ,  കേന്ദ്ര ഐ.ടി . സഹമന്ത്രി രാജീവ് ചന്ദ്രശേഖർ,  തോമസ് ചാഴിക്കാടൻ എം.പി
സുപ്രീംകോടതി ജഡ്ജി.സി.ടി രവികുമാർ,  ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ,  ആന്ധ്രപ്രദേശ്  ധനകാര്യ മന്ത്രി ബുഗണ്ണ രാജേന്ദ്രനാഥ് . തമിഴ് നാട് ഐ.&പി.ആർ.ഡി ഡയറക്ടർ  ഡോക്ടർ വി. പി . ജയശീലൻ.
ഐ.&പി.ആർ.ഡി കേരള ഡയറക്ടർ  എച്ച്.ദിനേശൻ, കയർ ഡവലെപ്പ്മെന്റ് വിഭാഗം ഡയറക്ടർ ഷിബു എ. , കൾച്ചർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് റിയാസ്,  ഇൻഡസ്ട്രീസ് – കൊമേഴ്സ് വിഭാഗം ഡയറക്ടർ എസ്.ഹരികിഷോർ, ഫിഷറീസ് വകുപ്പ്  ഡയറക്ടർ ഡോക്ടർ അദീല അബ്ദുള്ള ,
ജോയിന്റ് കമ്മീഷണർ റവന്യൂ ഡയറക്ടർ  എസ്.ടി ഡിപ്പാർട്ട്മെന്റ് അർജുൻ പാണ്ഡ്യൻ , ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ്, എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സി.രാധാകൃഷ്ണൻ  എന്നിവർ  വിവിധ ദിവസങ്ങളിൽ കേരള പവിലിയൻ സന്ദർശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment