ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു, റേഷൻ വിതരണം സാധാരണ നിലയിലേക്ക്: മന്ത്രി

November 19
10:34
2022
ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറുകാരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് ചിലയിടങ്ങളിൽ റേഷൻ വിതരണം ഭാഗീകമായി തടസം നേരിട്ടിരുന്നത് പൂർണമായും പരിഹരിക്കപ്പെട്ടതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഹൈദരാബാദ് എൻ.ഐ.സി യിലെ ആധാർ ഓതന്റിക്കേഷൻ സെർവറിലെ സാങ്കേതിക തടസമാണ് റേഷൻ വിതരണത്തിൽ ഭാഗീക തടസമുണ്ടാകാൻ കാരണമായത്. പ്രശ്‌നം പരിഹരിച്ച് റേഷൻ വിതരണം സംസ്ഥാനത്ത് പൂർണതോതിൽ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. ഇന്നലെ 5,39,016 റേഷൻ കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിരുന്നു. ഇന്ന് (നവംബർ 17) വൈകിട്ട് 6 മണിവരെ നാലു ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾ തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment