Asian Metro News

സിറ്റിസൺ പോർട്ടൽ വഴി അപേക്ഷകൾ 10 ലക്ഷം കടന്നു:ഇ-ഗവേണൻസിൽ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

സിറ്റിസൺ പോർട്ടൽ വഴി അപേക്ഷകൾ 10 ലക്ഷം കടന്നു:ഇ-ഗവേണൻസിൽ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

സിറ്റിസൺ പോർട്ടൽ വഴി അപേക്ഷകൾ 10 ലക്ഷം കടന്നു:ഇ-ഗവേണൻസിൽ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്
November 19
10:40 2022

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടലിലെ അപേക്ഷകൾ 10 ലക്ഷം കടന്നു. ഇന്നലെ വൈകിട്ട് വരെ 10,05,557 അപേക്ഷകളാണ് സിറ്റിസൺ പോർട്ടൽ വഴി ഓൺലൈനായി പൊതുജനങ്ങൾ സമർപ്പിച്ചത്. ഇതിൽ 7,33,807 ഫയലുകളും (74%) തീർപ്പാക്കി. ഇനി തീർപ്പാക്കാനുള്ളത് 2,66,750 ഫയലുകളാണ്. പഞ്ചായത്തുകളിലെ ഫയലുകളിൽ 74% വും (866047 ൽ 637628) കോർപറേഷനിൽ 80% വും ( 36954 ൽ 29425) മുൻസിപ്പാലിറ്റികളിൽ 70% വും (107058 ൽ 74556) ഫയലുകളുമാണ് ഓൺലൈനായി സ്വീകരിച്ച് തീർപ്പാക്കിയത്.https://citizen.lsgkerala.gov.in/എന്ന വെബ്‌സൈറ്റ് വഴി ഏത് സമയത്തും ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കും. ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ സേവനമൊരുക്കുന്ന ഐഎൽജിഎംഎസിന്റെ ഫ്രണ്ട് ഓഫീസാണ് സിറ്റിസൺ പോർട്ടൽ. പഞ്ചായത്തുകളിലെ 264 സേവനങ്ങൾ സിറ്റിസൺ പോർട്ടൽ വഴി ലഭ്യമാണ്. മലപ്പുറം, പാലക്കാട്,തൃശൂർ ജില്ലകളിലാണ് ഏറ്റവും അധികം അപേക്ഷകൾ ഓൺലൈനിൽ ലഭിച്ചത്. ഫയലുകൾ തീർപ്പാക്കിയതിൽ വയനാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്(84%).

ഇ ഗവേണൻസ് രംഗത്തെ കേരളത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ് സിറ്റിസൺ പോർട്ടൽ വഴിയുള്ള 10 ലക്ഷം അപേക്ഷകളെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ഓഫീസിൽ വരാതെ വീട്ടിലിരുന്ന് തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം. ഓരോ ഫയലും ഏത് ഓഫീസറുടെ മുന്നിലാണെന്നും എന്ത് നടപടി സ്വീകരിച്ചെന്നും അപേക്ഷകനും ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാനാകുന്ന സംവിധാനമാണ് നിലവിലുള്ളത്. അഴിമതിരഹിതവും സമയബന്ധിതമായും സേവനങ്ങളുറപ്പിക്കാൻ ഇതിലൂടെ കഴിയുന്നു. നഗരസഭകളുടെ എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിൽ ഐഎൽജിഎംഎസ് വഴി ഏഴ് മാസം കൊണ്ട് ഫ്രണ്ട് ഓഫീസ് വഴിയും ഓൺലൈനായി ലഭിച്ചതും ഉൾപ്പെടെ 65,82,075 ഫയലുകളാണ് കൈകാര്യം ചെയ്തത്. ഇതിൽ 52,08,731 ഫയലുകളും തീർപ്പാക്കിക്കഴിഞ്ഞു. 79.14% ഫയലുകളാണ് നിലവിൽ തീർപ്പാക്കിയിട്ടുള്ളത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment