യൂത്ത്/മോഡൽ പാർലമെന്റ് മത്സരം: വിധികർത്താക്കൾക്ക് ഏകദിന പരിശീലനം

November 19
10:30
2022
വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യബോധം,ഭരണഘടനാമൂല്യങ്ങൾ,പാർലമെന്ററി സംവിധാനത്തിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിവ് നൽകുന്നതിനുള്ള യൂത്ത്/മോഡൽ പാർലമെന്റ് മത്സരങ്ങളുടെ മുന്നോടിയായി മത്സരങ്ങളുടെ വിധികർത്താക്കൾക്കുള്ള ഏകദിന പരിശീലന പരിപാടി നവംബർ 19ന് തിരുവനന്തപുരം ഐ.എം.ജി യിൽ നടത്തും. രാവിലെ 10.30നു നിയമസഭ ഡെപ്യൂട്ടി സ്പീക്കർ കെ. ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഐ.എം.ജി സെമിനാർ ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ സർക്കാർ/എയിഡഡ് കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അറുപതിലധികം അധ്യാപകർ പങ്കെടുക്കും. പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സ്‌കൂൾ/കോളേജ് തലത്തിൽ സംഘടിപ്പിക്കുന്ന യൂത്ത്/മോഡൽ പാർലമെന്റ് മത്സരങ്ങൾ നവംബർ 26 മുതൽ ആരംഭിക്കും.
There are no comments at the moment, do you want to add one?
Write a comment