Asian Metro News

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

 Breaking News
  • കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്, എ​ൻ95 മാ​സ്ക് നിർബന്ധമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ ആ​ദ്യം ത​ന്നെ അ​തി തീ​വ്ര​വ്യാ​പ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ൽ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും...
  • ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് മുന്നറിയിപ്പ്. അടുത്തിടെ കാണുന്ന രോഗ വ്യാപനത്തിലെ കുറവ് അവസാനമല്ലെന്നും അതിവേഗം കേസുകള്‍ വര്‍ധിച്ച്‌ വേഗത്തില്‍ തന്നെ കുറയുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ...
  • കുട്ടികൾക്ക് സ്‌കൂളുകളിൽ ഇന്നു മുതൽ വാക്‌സിൻ നൽകും സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ വാക്‌സിൻ നൽകും. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് നൽകുന്നത്. 967 സ്‌കൂളുകൾ ഇതിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അർഹരായ കുട്ടികളിൽ 51 ശമതാമനം പേർ...
  • സംസ്ഥാനത്ത് ഗുരുതര കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജൻ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റർ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ വെന്റിലേറ്റർ വേണ്ട രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് വർധന. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം...
  • തിരുവനന്തപുരം സെൻട്രൽ ജയിലിലെ റെയ്ഡ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ റെയ്ഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അതീവ അപകടകാരികളായ തടവുകാരുടെ നിരീക്ഷണം സംബന്ധിച്ചും അതീവ സുരക്ഷാ ബ്ലോക്കിൽ നടത്തിയ റെയ്ഡ് സംബന്ധിച്ചും ലാഘവത്തോടെ പരുമാറുകയും ഇതിനെ തുടർന്ന് സെൻട്രൽ ജയിൽ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം
January 01
10:31 2022

പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീര്‍ത്ത ദുരന്തത്തിന്റെ അലയൊലികള്‍ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്.
ഓരോ വെല്ലുവിളിയും നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു എന്നാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഐക്യത്തോടെയും ആര്‍ജ്ജവത്തോടെയും മുന്നോട്ടു പോകാന്‍ നമുക്കു സാധിച്ചു. വികസന-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാന്‍ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ് സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ ഉജ്ജ്വലമായ വിധിയെഴുതിയത്.
കൂടുതല്‍ ഉത്തരവാദിത്ത ബോധത്തോടെ പുതിയ വെല്ലുവിളികള്‍ നാം ഏറ്റെടുക്കുകയാണ്. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതല്‍ മികവിലേക്ക് ഉയരുകയും ചെയ്തു. സുസ്ഥിര വികസനത്തിന്റേത് ഉള്‍പ്പെടെ നിരവധി ദേശിയ സൂചികകളില്‍ മികച്ച സ്ഥാനം നേടാന്‍ നമുക്ക് കഴിഞ്ഞു. അഭിമാനാര്‍ഹമായ ഈ നേട്ടങ്ങള്‍ക്ക് കാരണം സര്‍ക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നു എന്നതാണ്.
നാടിന്റെ നന്‍മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതല്‍ കരുത്തോടെ പുതുവര്‍ഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്ന് ദൃഢനിശ്ചയം ചെയ്യാം. വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നാടിനെ നയിക്കുന്ന പദ്ധതികള്‍ വിജയിപ്പിക്കുമെന്ന് ഉറപ്പിക്കാം. അശരണരുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പങ്കാളികള്‍ ആകുമെന്നും എല്ലാവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്യാം.
അതിലുപരി നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്‍മകളെയും അകറ്റി നിര്‍ത്തുമെന്നും തീരുമാനിക്കാം. തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. രോഗപ്പകര്‍ച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏവര്‍ക്കും ഹൃദയപൂര്‍വ്വം പുതുവത്സരാശംസകള്‍.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment