കൊട്ടാരക്കര : മലയാളികളുടെ സമസ്ത വിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ “മലയാളി സെർച്ച് ” ബഹുമാനപ്പെട്ട കേരളത്തിന്റെ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത് മലയാളികൾക്കായി സമർപ്പിച്ചു. മലയാളീ സെർച്ച് വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹുമാന്യ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജുവും നിർവഹിച്ചു. മുൻസിപ്പാലിറ്റി കൗൺസിലർമാരായ എസ് ആർ രമേശ്, വി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
മാനേജിങ് ഡയറക്ടർമാരായ റിന്റോ റെജി, അജോ ജോൺസൻ എന്നിവർ നേതൃത്വം നൽകി.
ലോകത്തിലെ ആദ്യത്തെ മലയാളി സെർച്ച് എൻജിൻ ആപ്പ് വിവിധ മലയാളി സ്ഥാപനങ്ങൾ കണ്ടുപിടിക്കുന്നതിനും വിവിധാ തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്നതിനും, പ്ലമ്പർ, പെയിന്റർ, എലെക്ട്രിഷ്യൻ, കാർപ്പെന്റർ, മെക്കാനിക്ക് തുടങ്ങി ഇനി നിങ്ങളുടെ അടുത്തുള്ള വിവിധ സേവനങ്ങൾ നൽകുന്നവരുടെ എല്ലാ കോണ്ടാക്റ്റുകളും, വസ്തു വിൽക്കുന്നതിനും വാങ്ങുന്നതിനും, ആവശ്യ സാധങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതും അങ്ങനെ എല്ലാം മലയാളി സെർച്ചിൽ ലഭ്യമാണ്.
മലയാളി സെർച്ചിൽ നിങ്ങൾക്കും പങ്കാളി ആകാം. നിങ്ങളുടെ ബിസിനസും വളർത്താം .
പൊതുജനത്തിന് ഉപയോഗ പ്രദമായ ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും തികച്ചും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.