ജില്ലയിൽ വിവിധയിടങ്ങളിൽ വ്യത്യസ്ഥ ലഹരിമരുന്നുകളുമായി ലക്ഷദ്വീപ് സ്വദേശി അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ

ജില്ലയിൽ വിവിധയിടങ്ങളിൽ വ്യത്യസ്ഥ ലഹരിമരുന്നുകളുമായി ലക്ഷദ്വീപ് സ്വദേശി അടക്കം മൂന്ന് യുവാക്കൾ അറസ്റ്റിൽ.
പാലക്കാട്/ വാളയാർ / കൊഴിഞ്ഞാമ്പാറ:
ജില്ലയിലെ വിവിധയിടങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സേനയും, ജില്ലാ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 165 ഗ്രാം കഞ്ചാവുമായി ഒരാളെ വാളയാർ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് , പയ്യോളി സ്വദേശി റിയാസ് വ : 40 നെയാണ് അറസ്റ്റു ചെയ്തത്.
30 ഗ്രാം ഹഷീഷ് ഓയിലുമായി തൃശൂർ ,പെരുമ്പിലാവ് സ്വദേശി സനു വ : 19 ന്നെയാണ് ഡാൻസാഫ് സ്ക്വാഡും, കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
പാലക്കാട് ടൗണിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവും, ഒരു ഗ്രാം MDMA യുമായി ലക്ഷദ്വീപ് സ്വദേശി അറസ്റ്റിലായി. മിനിക്കോയ് ദ്വീപ് സ്വദേശി മുഹമ്മദ് മണിക് ഫാൻ വ : 28 നെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്.
സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയാണ് നടന്നു വരുന്നത്.
പാലക്കാട് ജില്ല പോലീസ് മേധാവി R. വിശ്വനാഥ് IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP C.D. ശ്രീനിവാസൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വാളയാർ പോലീസ് സ്റ്റേഷനിലെ S. I. സിബീഷ്, GASI അനിൽകുമാർ, SCPO മണികണ്ഠൻ, കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനിലെ S. I.റഹ്മാൻ, SCPO വിനോദ് കുമാർ, പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെ S. I. മധു, G S I നന്ദകുമാർ , SCPO ജ്യോതികുമാർ
ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, K. അഹമ്മദ് കബീർ, K. ദിലീപ്, R. രാജീദ് എന്നിവരടങ്ങിയ സംഘമാണ് ലഹരി കടത്ത് പിടികൂടിയത്.
There are no comments at the moment, do you want to add one?
Write a comment