തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പവന് 280 രൂപയും നിരക്ക് താഴേക്ക് എത്തി.
ഇന്ന് (വെള്ളിയാഴ്ച) ഗ്രാമിന് 4,145 രൂപയാണ് നിരക്ക്, പവന് 33,160 രൂപയുമാണ്.
മാർച് നാലിന് ഗ്രാമിന് 4,180 രൂപയും പവന് 33,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വർണ നിരക്കിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറവുണ്ടായി. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,695.47 ഡോളറാണ് നിരക്ക്.