സർക്കാർ അനുവാദത്തോടെ തൃശൂർ പൂരം നടത്തും; ചടങ്ങുകളുടെ കാര്യത്തിൽ തീരുമാനം പിന്നീട്

March 05
10:41
2021
തൃശൂർ : സർക്കാരിന്റെ അനുവാദത്തോടെ തൃശൂർ പൂരം നടത്താൻ തീരുമാനം. ഏതൊക്കെ ചടങ്ങുകൾ വേണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പൂരം നടത്തിപ്പിനെ സംബന്ധിച്ച ധാരണയായത്.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു കോർ കമ്മിറ്റി നേരത്തെ രൂപീകരിച്ചികരുന്നു. ഈ കോർ കമ്മിറ്റിയുടെ അഭിപ്രായം സർക്കാരിനെ അറിയിക്കും. സർക്കാരാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെണ്ടുക്കേണ്ടതെന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.
15 ആനകൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പാറമേക്കാവ്. പൂരം എക്സിബിഷൻ അടക്കമുളള കാര്യങ്ങളിൽ പാറമേക്കാവ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
There are no comments at the moment, do you want to add one?
Write a comment