Asian Metro News

അഴിമതിമുക്ത കേരളത്തിന് ജന ജാഗ്രത വെബ്‌സൈറ്റ്‌

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

അഴിമതിമുക്ത കേരളത്തിന് ജന ജാഗ്രത വെബ്‌സൈറ്റ്‌

അഴിമതിമുക്ത കേരളത്തിന് ജന ജാഗ്രത വെബ്‌സൈറ്റ്‌
February 18
07:07 2021

തിരുവനന്തപുരം: അഴിമതി മുക്ത കേരളത്തിനായി ആരംഭിക്കുന്ന വെബ്‌സൈറ്റിന് ജനജാഗ്രത എന്ന് പേരു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ നിർദ്ദേശിച്ചതനുസരിച്ചാണ് ഈ പേര് തിരഞ്ഞെടുത്തത്. 740ഓളം വ്യക്തികൾ പേരുകൾ നിർദേശിച്ചിരുന്നു. ഏഴു പേരാണ് ജനജാഗ്രത എന്ന പേര് നിർദേശിച്ചത്. പേര് ആദ്യം നിർദേശിച്ച ആളെയാണ് വിജയിയായി കണ്ടെത്തിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് വെബ്‌സൈറ്റ് മുഖേന അഴിമതി സംബന്ധിച്ച വിവരങ്ങൾ നൽകാം. വെബ്‌സൈറ്റിൽ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പിൽ ഏതു തലത്തിൽ അഴിമതി നടന്നാലും ജനങ്ങൾക്കത് അറിയിക്കാനാവും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതിക്കെതിരെ ആദ്യഘട്ടത്തിൽ മുൻകരുതൽ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളും വേഗത്തിൽ സ്വീകരിക്കാൻ കഴിയും.

സർക്കാർ ഉദ്യോഗസ്ഥർ പലപ്പോഴും ഭയക്കുന്നത് തങ്ങൾക്കെതിരെ ചിലരെങ്കിലും വ്യാജ അഴിമതി പരാതികൾ നൽകുന്നുവെന്നതാണ്. വെബ്‌സൈറ്റ് യാഥാർത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകും. യഥാർത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ ഭയക്കേണ്ടതില്ല. പൂർണമായി ജനങ്ങളുടെ പിന്തുണയോടെ മാത്രമേ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാർട്ട് ഫോൺ വഴി ആർക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment