മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരും; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

February 18
06:58
2021
കോഴിക്കോട്: മെട്രോമാൻ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയുടെ വിജയ യാത്രാ വേളയിൽ പാർട്ടിയിൽ ചേരുമെന്നും സുരേന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയതയെക്കുറിച്ചുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന കുറക്കന്റെ ബുദ്ധിയാണെന്നും ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാനുള്ള നീക്കമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഫെബ്രുവരി 21ന് കാസർഗോഡാണ് ആരംഭിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
There are no comments at the moment, do you want to add one?
Write a comment