കിസാൻ മഹാ പഞ്ചായത്ത് മഹാരാഷ്ട്രയിലും

February 12
10:47
2021
മുംബൈ: കാർഷിക ബില്ലുകൾക്കെതിരെ ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച മഹാരാഷ്ട്രയിലും കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നു. കൂടുതൽ കർഷകർ ആത്മഹത്യ ചെയ്ത വിദർഭയിലെ യവത്മാളിൽ ഫെബ്രുവരി 20 നാണ് മഹാ പഞ്ചായത്ത്.
കർഷക നേതാവ് രാകേഷ് ടികായത് അടക്കമുള്ള കർഷക നേതാക്കൾ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര കോഡിനേറ്റർ സന്ദീപ് ഗിദ്ദേ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കർഷകർ മഹാ പഞ്ചായത്തിൽ പങ്കെടുക്കും.
There are no comments at the moment, do you want to add one?
Write a comment