Asian Metro News

രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകി പൊലീസുകാർ; അന്വേഷണം ആരംഭിച്ചു

 Breaking News

രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകി പൊലീസുകാർ; അന്വേഷണം ആരംഭിച്ചു

രമേശ് ചെന്നിത്തലക്ക് സ്വീകരണം നൽകി പൊലീസുകാർ; അന്വേഷണം ആരംഭിച്ചു
February 12
11:01 2021

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് സ്വീകരണം നൽകി പൊലീസുകാർ. ആറ് പൊലീസുകാരാണ് എറണാകുളം ഡി.സി.സി ഓഫീസിൽ എത്തി ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യമർപ്പിച്ച് രമേശ് ചെന്നിത്തലക്ക് ഷാൾ അണിയിച്ചത്. ഇതിൻറെ ചിത്രങ്ങൾ പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കൺട്രോൾ റൂം എ.എസ്.ഐ ഷിബു ചെറിയാൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ എ.എസ്.ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവിൽ പൊലീസ് ഓഫീസർമാരായ സിൽജൻ, ദിലീപ്, സദാനന്ദൻ എന്നിവരും ഉണ്ടായിരുന്നു.
കൊച്ചി സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണിവർ. പൊലീസ് ചട്ടപ്രകാരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. ഇത് ലംഘിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ കുറിച്ച് സ്പെഷ്യൽബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment