മാണി സി കാപ്പൻ ജന പിന്തുണയില്ലാത്ത നേതാവ്; എം.എം.മണി

തിരുവനന്തപുരം: ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം മുന്നണി വിട്ടു പോയാലും ഇടതുജനാധിപത്യ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. തെരഞ്ഞെടുപ്പിൽ ഓരോ തവണ തോൽക്കുമ്പോഴും മാണി. സി. കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോകുകയായിരുന്നു.
പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി.സി.കാപ്പൻ പോയതു കൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം. എം. മണി പറഞ്ഞു. എൽഡിഎഫ് വിടുമെന്ന പ്രഖ്യാപനവുമായി മാണി.സി.കാപ്പൻ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയാകുമെന്നാണ് മാണി.സി.കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്.
രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായിൽ എത്തുന്നതിനു മുൻപ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു. എൽ.ഡി.എഫിൽ തന്നെ ഉറച്ചു നിൽക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനിൽക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.
There are no comments at the moment, do you want to add one?
Write a comment