ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്ഇ

ഡല്‍ഹി: 2021 ഏപ്രില്‍ ഒന്നിന് പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്ന് സിബിഎസ്ഇ. 10, 12 ക്ലാസ് പരീക്ഷകള്‍ മെയ്, ജൂണ്‍ മാസങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നതോടെയാണ് സിബിഎസ്ഇയുടെ വിശദീകരണം.
അതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വേണം സ്കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് ഡോ സന്യാം ഭരദ്വാജ് പറഞ്ഞു.
കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് ജനറല്‍ സെക്രട്ടറി ഇന്ദിര രാജന് ഉള്‍പ്പെടെ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഎസ്ഇ ഉത്തരവ്. വിദ്യാര്‍ഥികളെ സ്വീകരിക്കാനും മുഖാമുഖം അധ്യായനം നടത്തുന്നതിനും സ്കൂളുകള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ഓരോ വിദ്യാര്‍ഥിയുടേയും പഠനത്തിലുണ്ടായ വിടവ് നികത്തുന്നത് മുന്പില് വെച്ച് അധ്യാപകര്‍ വ്യക്തിഗത ശ്രദ്ധ നല്‍കണം. ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. ഫൈനല്‍ പരീക്ഷയ്ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.
There are no comments at the moment, do you want to add one?
Write a comment