Asian Metro News

കനത്ത മഞ്ഞ് വീഴ്ച; ടെക്‌സസില്‍ 130 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ആറ് മരണം

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

കനത്ത മഞ്ഞ് വീഴ്ച; ടെക്‌സസില്‍ 130 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ആറ് മരണം

കനത്ത മഞ്ഞ് വീഴ്ച; ടെക്‌സസില്‍ 130 വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ആറ് മരണം
February 12
05:02 2021

ഹൂസ്റ്റണ്‍: ടെക്‌സസില്‍ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ടെക്‌സസിലുള്ള അന്തര്‍സംസ്ഥാന പാതയിലുണ്ടായ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.

കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച്‌ തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു. ആശുപത്രിയിലേക്കും മറ്റും ജോലിക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പോലീസുകാരും കുടുങ്ങിട്ടുണ്ട്. മഞ്ഞും മഞ്ഞ് വീഴചയെയും തുടര്‍ന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വൈകി. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്ന അവസ്ഥയിലാണ്. തെക്കന്‍ ഇന്ത്യാനയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു. 65 പേരെ ചികില്‍സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment