കേരള പൊലീസിന് കൊവാക്സിന് കൊടുത്തു തുടങ്ങി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് ഉപയോഗിച്ചു തുടങ്ങി. വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ കോവിഡ് മുന്നണി പോരാളികളായ കേരള പോലീസിനടക്കമാണ് കോവാക്സിന് നല്‍കുന്നത്. ഭാരത് ബയോടെക്ക് – ഐസിഎംആര്‍ – പൂണെ ദേശീയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിന് ആണ് നല്കി തുടങ്ങിയത്.
സമ്മതപത്രം വാങ്ങിയാണ് കോവിഡ് മുന്നണി പോരാളികള്‍ക്ക് കോവാക്സിന് നല്‍കുന്നത്. മുന്നണി പോരാളികള്‍ ആവശ്യപ്പെട്ടാലും കോവി ഷീല്‍ഡ് വാക്സിന് നല്‍കില്ല. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവി ഷീല്‍ഡ് വാക്സിന് തന്നെയാവും നല്‍കുക. മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാല്‍ കോവാക്സിന് നല്‍കേണ്ട എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. പക്ഷേ കോവാക്സിന് കൂടുതല്‍ ഡോസുകള്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന സാഹചര്യത്തില്‍ അതു കൊടുത്തു തീര്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment