ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ പെൻഷൻ; ഉത്തരവിറക്കി ധനവകുപ്പ്

February 05
06:31
2021
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 1500 രൂപയിൽനിന്ന് 1600 രൂപയാക്കിയാണ് വർധിപ്പിച്ചത്. ബജറ്റിലെ പ്രഖ്യാപന പ്രകാരമുള്ള വർധന ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി തടസ്സപ്പെടാതിരിക്കാനാണ് ഇപ്പോഴേ സർക്കാർ ഉത്തരവിറക്കിയത്.
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 4 ഗഡുക്കളായി 16% ഡിഎ (ക്ഷാമബത്ത) അനുവദിച്ചും ധനവകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഏപ്രിൽ മുതൽ ലഭിക്കും. 2019 ജനുവരി ഒന്നിലെ 3%, 2019 ജൂലൈ ഒന്നിലെ 5%, 2020 ജനുവരി ഒന്നിലെ 4%, 2020 ജൂലൈ ഒന്നിലെ 4% ക്ഷാമബത്തകളാണ് അനുവദിച്ചത്.
There are no comments at the moment, do you want to add one?
Write a comment