തിരുവനന്തപുരം : വനംമന്ത്രി കെ.രാജുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് കോവിഡ് പിടിപെട്ടതോടെ അദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, അയിഷാ പോറ്റി എംഎൽഎയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമത്തിലൂടെ അയിഷാ പോറ്റി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. അയിഷാ പോറ്റിയുടെ ഭർത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.