Asian Metro News

പട്ടാമ്പിയിൽ വനംവകുപ്പ് പക്ഷി സർവ്വേ നടത്തി

 Breaking News
  • സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച...
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...

പട്ടാമ്പിയിൽ വനംവകുപ്പ് പക്ഷി സർവ്വേ നടത്തി

പട്ടാമ്പിയിൽ വനംവകുപ്പ് പക്ഷി സർവ്വേ നടത്തി
February 02
06:19 2021

പാലക്കാട് / പട്ടാമ്പി : പക്ഷിനിരീക്ഷണവും പക്ഷികളെ കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കാൻ പട്ടാമ്പി ഭാരതപ്പുഴയിൽ കേരള സാമൂഹ്യ വനവൽക്കരണ വിഭാഗം പക്ഷി സർവ്വേ സംഘടിപ്പിച്ചു. ഉദ്യോഗസ്ഥർക്കു പുറമേ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പ്രത്യേകം അവസരം ലഭിച്ച തൽപ്പരരായ 45 പേർ സർവ്വേയിൽ പങ്കെടുത്തു.

ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് കിഴക്ക് വശം നാല് വ്യത്യസ്ത ഭാഗങ്ങളിലേക്ക് നാല് ടീമുകളായി തരംതിരിച്ചാണ് നിരീക്ഷണങ്ങൾ നടന്നത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച നിരീക്ഷണം 9:00 വരെ തുടർന്നു.

റെഡ് വാട്ടൽഡ് ലാപ് വിങ്, ഗ്രീൻ സാൻഡ് പിപ്പർ, ഏഷ്യൻ ഓപ്പൺ ബിൽ, വൂളി നെക്ക്ഡ് സ്ട്രോക്, പെയിന്റേഡ് സ്ട്രോക്, ഓറിയന്റൽ ഡാർട്ടർ, ഗ്രേയ്‌ ഹെറോൻ, കാറ്റൽ എഗ്രെറ്റ് തുടങ്ങി അറുപതോളം ഇനങ്ങളിൽ പെട്ട പക്ഷികളെ നിരീക്ഷണത്തിൽ കണ്ടെത്തി. മറ്റെവിടെയും കണ്ടെത്താത്ത സ്പൈസിസ് സ്പാരോ ലാർക്ക് എന്ന അപൂർവയിനം പക്ഷിയും കൂട്ടത്തിലുണ്ടായിരുന്നു.


തൃശൂർ ഫോറസ്ട്രി കോളേജ്, പട്ടാമ്പി ഗവ സംസ്കൃത കോളേജ് എൻഎസ്എസ് അംഗങ്ങൾ, പ്രശസ്ത പക്ഷി നിരീക്ഷകരായ വർണ്ണം സുകുമാരൻ, ആർ ശിവകുമാർ,മനോജ് എടത്തറ,സികെ സ്മിത, ഷബീർ തുറക്കൽ, സോഷ്യൽ ഫോറസ്ട്രി പാലക്കാട് ഡി എഫ് ഓ ജി ഹരികൃഷ്ണൻ നായർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ കെ അബ്ദുൽറസാഖ്, പി ശ്രീകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി എസ് ഭദ്രകുമാർ, എംഡി വർഗീസ് നേതൃത്വം നൽകി.


നിരീക്ഷണത്തിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച് ക്രോഡീകരിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്നും തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ജില്ലാ ഫോറസ്റ്റ് ഓഫീസർ ഹരികൃഷ്ണൻ നായർ പറഞ്ഞു

വാർത്ത : യു എ റഷീദ് , പാലത്തറഗേറ്റ് , പട്ടാമ്പി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment