Asian Metro News

കുട്ടികളുടെ വൈകല്യ നിർണ്ണയ പരിചരണം; ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം നാടിന് സമർപ്പിച്ചു

 Breaking News
  • പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. ചെന്നൈ:പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചതായി പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍. 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളേയും വിജയികളായി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകില്ലെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കോവിഡ് വ്യാപനം മൂലം ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പരീക്ഷ ഒഴിവാക്കാന്‍ തീരുമാനമായത്....
  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലാണ് അന്ത്യം. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ...
  • കൊട്ടാരക്കരയിൽ കെ എസ് ആർ റ്റി സി ബസ് കടത്തിയയാൾ പിടിയിൽ കൊട്ടാരക്കര കെ എസ് ആർ റ്റി സി ബസ് സ്റ്റേഷന് സമീപം റോഡിൽ നിർത്തിയിട്ടിരുന്ന ബസ് കടത്തി കൊണ്ട് പോയ ടിപ്പർ അനി എന്ന് വിളിക്കപ്പെടുന്ന തിരുവനന്തപുരം മുക്കിൽകട വി എസ് നിവാസിൽ വിജയദാസ് മകൻ നിധിൻ വി എസ് ആണ്...
  • കുണ്ടറയില്‍ വാഹനാപകടം: 7ലധികം പേര്‍ക്ക് പരിക്ക് കുണ്ടറയില്‍ രോഗിയുമായി പോയ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു 7ലധികം പേര്‍ക്ക് പരിക്കേറ്റു. വെണ്ടാർ വടക്കേടത്ത് വീട്ടിൽ വിഷ്ണു(22). മാവടി കൊച്ചുവീട് തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ്(22), വെണ്ടാർ ചരുവിള പുത്തൻവീട്ടിൽ ഹരി(21), കൊട്ടാരക്കര കിഴക്കേക്കര ഉണ്ണിക്കുട്ടൻ(27), വെണ്ടാർ തിരുവോണത്തിൽ വിഷ്ണു(22), വെണ്ടാർ തിരുവോണത്തിൽ...
  • SMKIA ജില്ലാ സമ്മേളനം കൽപ്പറ്റ : നീതി ലഭിക്കാനായി ഡൽഹിയിൽ സമരം ചെയ്യുന്ന നമ്മുടെ അന്നദാതാക്കൾക്കു ഐഖ്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്സ്റ്റേറ്റ് മാപ്പിള കലാ അസോസിയേഷൻ വയനാട് ജില്ലാ പ്രഥമ സമ്മേളനം കൽപ്പറ്റ എച്ച്. ഐ .എം യൂ .പി .സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 20 നു...

കുട്ടികളുടെ വൈകല്യ നിർണ്ണയ പരിചരണം; ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം നാടിന് സമർപ്പിച്ചു

കുട്ടികളുടെ വൈകല്യ നിർണ്ണയ പരിചരണം; ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രം നാടിന് സമർപ്പിച്ചു
February 02
06:27 2021

വയനാട് : കുട്ടികളുടെ വൈകല്യ നിര്‍ണ്ണയ പരിചരണ കേന്ദ്രമായ വയനാട് ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ (പ്രാരംഭ ഇടപെടല്‍ കേന്ദ്രം) പുതിയ കെട്ടിടം ആരോഗ്യമന്ത്രി കെ.കെ ശൈലജ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ചെറു പ്രായത്തില്‍ കണ്ടെത്തി അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള സേവനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കുട്ടികളില്‍ ഏതെങ്കിലും തരത്തിലുളള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും താമസിക്കാതെ കേന്ദ്രത്തിലെത്തി സേവനങ്ങള്‍ തേടണം. ഇവിടെക്കാവശ്യമായ നൂതനമായ ഉപകരണങ്ങളും ഉടന്‍ സജ്ജ മാക്കുമെന്ന് അവര്‍ പറഞ്ഞു.


കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ നടന്ന സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി മുസ്തഫ, വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പ, ഡിഎംഒ ഡോ. ആര്‍ രേണുക, ജില്ലാ സാമൂഹികനീതി ഓഫിസര്‍ അഷ്‌റഫ് കാവില്‍, ഡി.പി.എം ഡോ. ബി അഭിലാഷ് , ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


നോയ്ഡ മോഡല്‍ ഡി.ഇ.ഐ.സിയുടെ പശ്ചാത്തല സൗകര്യങ്ങളോടുകൂടി മൂന്നുകോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹികനീതി വകുപ്പാണ് തുക വകയിരുത്തിയത്. കുഞ്ഞുങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന. വിപുലമായ പാര്‍ക്കിങ് ഏരിയ, റിസപ്ഷന്‍ കം അഡ്മിനിസ്ട്രേഷന്‍ റൂം, പീഡിയാട്രിക് ഒ.പി, മെഡിക്കല്‍ ഓഫിസറുടെ മുറി, ഡെന്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഫിസിയോതെറാപ്പി റൂം, ഒപ്റ്റോമെട്രിക് റൂം, സെമിനാര്‍ ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഓഡിയോളജി റൂം, വിശാലമായ കളിസ്ഥലം, ലൈബ്രറി, എക്സ്റേ മുറി തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ട്.
18 വയസ്സില്‍ താഴെയുള്ള ഹൃദയസംബന്ധമായ അസുഖമുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി ഹൃദയശസ്ത്രക്രിയയും ചികിത്സയും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘ഹൃദ്യം’ പദ്ധതി ഡി.ഇ.ഐ.സിയിലൂടെയാണ് നടപ്പാക്കുന്നത്. സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ക്ലബ് ഫൂട്ട്, ലേണിങ് ഡിസോര്‍ഡര്‍, ഓട്ടിസം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍, കേള്‍വി-കാഴ്ച പരിമിതി, കോങ്കണ്ണ്, സംസാരവൈകല്യങ്ങള്‍ തുടങ്ങി 30 ഓളം രോഗാവസ്ഥകളുള്ള കുട്ടികള്‍ക്ക് സൈക്കോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ നല്‍കി വരുന്നു. ഒപ്റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡെന്റല്‍ സര്‍ജന്‍, ഹൈജീനിസ്റ്റ് എന്നിവരുടെ സേവനങ്ങളും ഡി.ഇ.ഐ.സി ഉറപ്പുവരുത്തുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ചികിത്സ ഉറപ്പുവരുത്തുന്നതിനുമായി എല്ലാ ദിവസവും മെഡിക്കല്‍ ഓഫിസറുടെ സേവനമുണ്ടാവും. തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ശിശുരോഗ വിദഗ്ധന്റെ സേവനവും കേന്ദ്രത്തില്‍ ലഭ്യമാവും.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment