കോവിഡ് പ്രതിരോധം; പതിനായിരങ്ങളെ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ നടപടികള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പൊസിറ്റീവ് ആയി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആളുകള്‍ കണക്കുകള്‍ ശ്രദ്ധിക്കുന്നില്ല. അതൊന്നും നോക്കാതെയാണ് പലപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നത്.
തുടക്കത്തില്‍ 0.5 ആയിരുന്നു കേരളത്തിന്റെ മരണനിരക്ക്. ജൂണ്‍ – ജൂലൈയില്‍ മരണ നിരക്ക് 0.7 വരെ ആയി. മരിച്ച് പോകുമായിരുന്ന പതിനായിരങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ചിലത് പറയുകയാണ്. ആത്മവിശ്വാസത്തോടെ തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മേയ് മസത്തിന് ശേഷമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങിയത്. ഹോട്ട്സ്പോട്ടുകളില്‍ നിന്ന് ആളുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ കേസുകള്‍ കൂടി. വിവാഹങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ എന്നിവ സമ്പർക്ക വ്യാപനം കൂട്ടി. ടെസ്റ്റ് മുറവിളി പണ്ടേ ഉള്ളത്. എന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് മനസിലാവുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് കൃത്യമായ സ്ട്രാറ്റജിയുണ്ട്. മരണനിരക്ക് 0.4 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തിയത് നേട്ടമാണ്. ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 10ന് താഴെയായി നിര്‍ത്താന്‍ കഴിയുന്നത് ഇപ്പോഴും നേട്ടമായി കരുതുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
There are no comments at the moment, do you want to add one?
Write a comment