13കാരനെ തട്ടികൊണ്ടുപോയ പ്രതിയെ റിമാന്റ് ചെയ്തു

January 30
12:25
2021
കണ്ണൂര്‍: കണ്ണൂരില്‍ 13കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കെ.സി. റസാഖ് (40) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയത്.
പിതാവ് ടിക്കറ്റെടുക്കാന്‍ പോയ സമയത്ത് കുട്ടിയുടെ അടുത്തെത്തിയ പ്രതി കടത്തിക്കൊണ്ടുപോവുകയായിരുന്നു ഉണ്ടായത്. കുട്ടിയുമായി വീണ്ടും റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment