ഇന്ധന വിലയിൽ വീണ്ടും കുതിച്ചു ചാട്ടം. പെട്രോളിനും, ഡീസലിനും 25പൈസ വീതമാണ് കൂടിയത്.
ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തിൽ ഇന്ധനവില വർധിക്കുന്നത്. ഇതോടെ ഇന്ധന വില സർവ്വകാല റെക്കോർഡിലെത്തി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 85രൂപയും 61പൈസയും ആണ്. ഡീസലിന് 79രൂപയും 77പൈസയും ആണ്.