ഡോളർ കടത്ത് കേസ്; വിദേശ മലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

January 21
11:15
2021
കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ വിദേശമലയാളി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ദുബായില്‍ വിദേശ യൂണിവേഴ്സിറ്റി നടത്തുന്ന മുഹമ്മദ് ലാഫിറിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ മുഖേന വിദേശത്ത് എത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇയാളാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
അതേസമയം, ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍.
There are no comments at the moment, do you want to add one?
Write a comment