നടിയെ ആക്രമിച്ച കേസ്: വിചാരണ നാളെ തുടങ്ങും

January 21
11:21
2021
കൊച്ചി: നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ നാളെ തുടങ്ങും. മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു വിചാരണ മുടങ്ങിയത്. വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
വിപിന്‍ ലാലിനെ 23 ന് ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. വിപിന്‍ ലാലിനെതിരെ കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ നേരത്തെ ജയില്‍ മോചിതനായിരുന്നു. പ്രതിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കാവ്യാ മാധവന്റെ സഹോദരനെയും ഭാര്യയെയും കോടതി നാളെ വിസ്തരിക്കും.
കേസില്‍ അഡ്വ.വി.എന്‍.അനില്‍ കുമാറാണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
There are no comments at the moment, do you want to add one?
Write a comment