രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി ഗൗതം ഗംഭീർ

ഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. എല്ലാ ഇന്ത്യക്കാരുടെയും മഹത്തായ സ്വപ്നമാണ് രാമക്ഷേത്രം. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധം അവസാനിച്ചു. അയോധ്യയിലെ ക്ഷേത്രം സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴിയൊരുക്കും. ക്ഷേത്രമെന്ന ഉദ്യമത്തിന് എന്റെ എളിയ സംഭാവനയാണ്. എല്ലാ ഇന്ത്യക്കാരുടെ സ്വപ്നമാണ് മഹത്തായ രാമക്ഷേത്രം. ഇതിനായി ഞാനും എന്റെ കുടുംബവും ഒരു കോടി രൂപ സംഭാവന നല്‍കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം സമാഹരിക്കാനായി ഡല്‍ഹിയിലെ ബിജെപി ഘടകം പ്രചാരണമാരംഭിച്ചിരുന്നു. കൂപ്പണുകളിലൂടെ പണം സ്വരൂപിക്കുകയാണ്. 10,100, 1000 എന്നിങ്ങനെ വീടുകളില്‍ കൂപ്പണുകള്‍ നല്കി പണം പിരിയ്ക്കാനാണ് പരിപാടിയെന്ന് ബിജെപി നേതാവ് കുല്‍ജീത്ത് ചാഹല്‍ പറഞ്ഞു. അയിരത്തിലധികം രൂപയാണ് സംഭാവനയെങ്കില്‍ ചെക്കായി സ്വീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയിരുന്നു.
There are no comments at the moment, do you want to add one?
Write a comment