ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിർണയിക്കാൻ ലാബ്

January 16
12:17
2021
പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാരിന്റ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടില്‍ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള ലാബ് സജ്ജമായി. ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറിയാണ് ഒരുക്കിയിരിക്കുന്നത്.
ഉത്പന്നങ്ങളിലെ പോഷകങ്ങളുടെ അളവ്, മായം ചേര്‍ക്കല്‍ പരിശോധന, ഭക്ഷ്യവസ്തുക്കളുടെ സൂക്ഷിപ്പ് കാലാവധി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ലാബില്‍ ഇനി ലഭ്യമാകും. കൂടാതെ വിദ്യാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും ഉല്പന്ന ഗുണനിലവാര നിയന്ത്രണത്തിന് ആവശ്യമായ പരിശീലന പരിപാടികളും നടത്തപ്പെടുന്നുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍: 9961254033, 0469 2662094 (എക്സ്റ്റന്‍ഷന്‍ 209) വെബ്സൈറ്റ്: www.kvkcard.org
There are no comments at the moment, do you want to add one?
Write a comment