‘വാക്സിനുകൾ സഞ്ജീവനികളാണ്’ : ഹർഷ് വർധൻ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തുടക്കമിട്ട കോവിഡ് പ്രതിരോധ വാക്സിനുകളെ ‘സഞ്ജീവനി’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രി ഹര്‍ഷ് വര്ധന്. രണ്ട് കോവിഡ് വാക്സിനുകളും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വാക്സിന് വിതരണോദ്ഘാടനത്തിനു മുന്നോടിയായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഹര്‍ഷ് വര്ധന് എത്തിയിരുന്നു. ജനങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ക്ക് ചെവി കൊടുക്കരുതെന്നും പകരം വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോവിഷീല്‍ഡും കോവാക്സിനും സുരക്ഷിതമാണെന്ന ഉറപ്പും ഹര്‍ഷ് വര്ധന് നല്കി. ഫലം കണ്ടതിനു ശേഷമാണ് വിദഗ്ധര്‍ അനുമതി നല്‍കിയതെന്നും ഇരു വാക്സിനുകളും തമ്മില്‍ വ്യത്യാസം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഈ വാക്സിനുകള്‍ സഞ്ജീവനികളാണ്. പോളിയോക്കും വസൂരിക്കും എതിരായ പോരാട്ടത്തില്‍ നാം വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ വിജയിക്കുന്നതിനുള്ള നിര്‍ണായക ഘട്ടത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുന്നു- ഹര്‍ഷ് വര്ധന് കൂട്ടിച്ചേര്‍ത്തു .
There are no comments at the moment, do you want to add one?
Write a comment