ട്രാക്കിന്റെ ദുരന്തനിവാരണ പരിശീലനം കൊല്ലം താലൂക്കിൽ ഞായറാഴ്ച നടക്കും

കൊല്ലം : കൊല്ലം താലൂക്കിലെ ട്രാക്ക് ദുരന്തനിവാരണ സേനയുടെയും വോളന്റിഴ്സിന്റെയും പരിശീലനം പതിനേഴാം തീയതി ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടക്കും.ട്രാക്ക് വൈസ് പ്രസിഡന്റ് ഹോളിക്രോസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. ആതുരദാസ്, എം വി ഐ ശരത്ചന്ദ്രൻ, നഴ്സ് മുകേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
എൻഫോഴ്സ്മെന്റ് ആർ ടി ഒ മഹേഷ് ഡിയുടെ നേതൃത്വത്തിൽ ഏഴു മേഖലകളിലായി നടക്കുന്ന ദുരന്തസേന രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച കൊല്ലം മേഖലയുടെ പരിശീലനം നടക്കുന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു ജോർജ്ജിനാണ് കൊല്ലം മേഖലയിലെ ദുരന്ത നിവാരണ സേനയുടെയും വോളന്റിയെഴ്സിന്റെയും ചുമതല. പതിനെട്ടു വയസിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ലൈസൻസിന്റെയോ തിരിച്ചറിയൽ കാർഡിന്റെയോ കോപ്പിയും കൊണ്ട് വരണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9447430983 (ട്രാക്ക് പ്രസിഡന്റ് സത്യൻ പി എ) 9387676757 (സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്)
There are no comments at the moment, do you want to add one?
Write a comment