സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു; ഒരു ബഞ്ചിൽ ഒരു വിദ്യാർത്ഥി മാത്രം

കൊച്ചി : പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് കർശന കോവിഡ് നിർദേശങ്ങൾ പാലിച്ച് സ്കൂളുകളിലെത്തിയത്. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. മാർച്ച് 17 മുതൽ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്ന നിലയിലാണ് പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ സ്കൂളുകളിലെത്തിക്കുന്നത്.
286 ദിവസം അടച്ചിട്ട ശേഷമാണ് ഇന്ന് ഭാഗീകമായി സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത്.
പത്താം ക്ലാസ്സിൽ 4.25 ലക്ഷം വിദ്യാർത്ഥികളും പ്ലസ്ടുവിൽ 3.84 ലക്ഷവും വിഎച്ച്എസ്ഇ യിൽ 28000 വിദ്യാർഥികളുമാണ് സ്കൂളിലെത്തുക. വായയും മൂക്കും മൂടുന്ന രീതിയിൽ മാത്രമേ സ്കൂളിൽ എത്താവു. ഒരേ സമയം 50 ശതമാനം വിദ്യാർത്ഥികൾ മാത്രമേ ക്ലാസ്സുകളിൽ പാടുള്ളു.ആദ്യ ഒരാഴ്ച ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥി എന്ന നിലയിലാവണം. ക്ലാസ്റൂമുകൾ സാനിട്ടയ്സ് ചെയ്യണം. എന്നിങ്ങനെയുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികളെ സ്കൂളിൽ പ്രവേശിപ്പിക്കുകയുള്ളു.
There are no comments at the moment, do you want to add one?
Write a comment