തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇനി ഇ-വാഹനങ്ങൾ. പുതുവർഷം മുതൽ മോട്ടോർ വാഹന വകുപ്പ് പൂർണമായും കടലാസ് രഹിതം.ഇന്ത്യയിലാദ്യമായാണ് ഒരു എൻഫോഴ്സ്മെന്റ് വിഭാഗം ഇ-വാഹനങ്ങൾ ഉപയോഗിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കുകയും സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കുകയുമാണ് ലക്ഷ്യം.
ഇന്നുമുതൽ വകുപ്പിനുകീഴിലെ എല്ലാ ഓഫീസുകളും ഇ-ഓഫീസിൽ സംവിധാനത്തിലാകും പ്രവർത്തിക്കുക. സുതാര്യവും വേഗത്തിലും ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഡ്രൈവിങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവങ്ങളും ഓൺലൈൻ വഴിയാകും ഇനിമുതൽ ഓഫീസിൽ സന്ദർശിക്കാത്ത നടപ്പിലാക്കുവാൻ സാധിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസെൻസ് എന്നിവ അതാത് ഓഫീസുകളിൽ പ്രിന്റ് ചെയ്ത് തപാൽ വഴി അയക്കുന്നതിനു പകരം അച്ചടിയും വിതരണവും കെബിപിഎസ് വഴിയായിരിക്കും ഇനിമുതൽ.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇലക്ട്രിക്ക് വാഹനങ്ങളാകും ഉപയോഗിക്കുക അനെർട് മുഖേന കരാർ അടിസ്ഥാനത്തിലാണ് വാഹങ്ങൾ ലഭ്യമാകുക.