പുതുവർഷത്തിൽ 90% സർവീസുകളും പുനസ്ഥാപിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സര്‍വീസുകള്‍ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആര്.ടി.സി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സര്‍വീസുകള്‍ ക്രമീകരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ കെ എസ് ആര് ടി സി സര്‍വീസുകളാണ് ഘട്ടം ഘട്ടമായിപുനസ്ഥാപിക്കുന്നത്.
കോവിഡിന് മുൻപ് 4700 സര്‍വീസുകള്‍ വരെ പ്രതിദിനം കെ.എസ്.ആര്.ടി.സി നടത്തിയിരുന്നു. പുതുവര്‍ഷത്തില്‍ 3500നു മുകളില്‍ ഷെഡ്യൂളുകള്‍ അയക്കാനായതായി അധികൃതര്‍ പറഞ്ഞു. കെ എസ് ആര് ടി സി ബസുകള്‍ തിരികെ നിരത്തിലിറങ്ങുന്നതോടെ വലിയ ആശ്വാസത്തിലാണ് യാത്രക്കാര്‍. കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. യാത്രക്കാര്‍ തീരെ കുറവുള്ള പ്രദേശങ്ങളില്‍ സര്‍വീസുകള്‍ അയച്ചിട്ടില്ല.
There are no comments at the moment, do you want to add one?
Write a comment