ഹാഥറസ് കേസ്: ജഡ്ജിയെ സ്ഥലംമാറ്റി യു.പി സർക്കാർ

ലഖ്നോ: ഹാഥറസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി യു.പി സര്‍ക്കാര്‍. 16 ഐ.എ.എസ് ഓഫീസര്‍മാരുടേത് ഉള്‍പ്പടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഹാഥറസിലെ ജില്ലാ മജിസ്ട്രേറ്റും ഉള്‍പ്പെട്ടത്. ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സറിനേയാണ് സ്ഥലം മാറ്റിയത്. ലക്സറിനെ മിര്‍സാപൂരിലെ ജില്ലാ മജിസ്ട്രേറ്റായാണ് നിയമിച്ചത്.
യു.പിയിലെ ജാല് നിഗം അഡീഷണ്‍ മജിസ്ട്രേറ്റ് രമേശ് രഞ്ജനാണ് ഹാഥറസിന്റെ ചുമതലയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. തുടക്കം മുതല്‍ ഹാഥറസ് കേസില്‍ േകാടതിയുടെ ശക്തമായ ഇടപെടലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹാഥറസ് മജിസ്ട്രേറ്റിനെ സ്ഥലം മാറ്റിയിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ഉന്നതജാതിക്കാര്‍ ഹാഥറസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം യു.പി പൊലീസ് ദഹിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
There are no comments at the moment, do you want to add one?
Write a comment