രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1.02 കോടിയായി

January 01
10:22
2021
ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 21,822 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1.02 കോടി ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 299 മരണങ്ങള് കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 1,48,738 ആയി. ഡിസംബര്‍ 30 വരെ 17,20,49,274 സാമ്പിളുകൾ പരിശോധിച്ചു. ജനുവരി 30ന് കേരളത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം 98.60 ലക്ഷത്തിലധികം ആളുകള്‍ കോവിഡില്‍ നിന്ന് മുക്തി നേടി. രോഗമുക്തി നിരക്ക് 96.04 ശതമാനമായി ഉയര്‍ന്നു, ഇത് ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment