മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയ കൊട്ടാരക്കര എസ് ഐ അരുൺ കുമാറിനെതിരെ നടപടി.

കൊട്ടാരക്കര: വെട്ടിക്കവലയിൽ പ്രാദേശിക മാധ്യമ പ്രവർത്തകന് നേരേ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി. മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവത്തിൽ കൊട്ടാരക്കര പ്രസ് ക്ലബ്ബിലെ അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ അവരോടു എസ് ഐ അരുൺകുമാർ മോശമായി പെരുമാറുകയും മാധ്യമ പ്രവർത്തകനെ ആക്രമിച്ച വ്യതികൾക്ക് എതിരെ പരാതി സ്വീകരിക്കാനോ കേസ് എടുക്കാനോ തയാറായില്ല. മാധ്യമ പ്രവർത്തകരോട് സ്റ്റേഷനിൽ വെച്ച് മോശമായി പെരുമാറുകയും ചെയ്തു. എന്നാൽ കൊല്ലം റൂറൽ ജില്ലാ പ്രസ് ക്ലബ്ബിൽ നിന്നും മാധ്യമ പ്രവർത്തകർ എസ് പി ക്ക് നൽകിയ പരാതിയെ തുടർന്ന് എസ് പി നിർദ്ദേശിച്ചതനുസരിച്ചു അവർക്കെതിരെ കേസ് എടുത്തു. മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയ എസ് ഐ അരുൺ കുമാർ, ജി ഡി ചാർജ് ഉള്ള ഓമനകുട്ടൻ പിള്ള , പ്രൊഫെഷണൽ എസ് ഐ പ്രശാന്ത് എന്നിവർക്ക് എതിരെ എസ് പിക്ക് പരാതി നൽകുകയും ആ പരാതി ഡി വൈ എസ് പി അന്വേഷിച്ചു രണ്ടു ദിവാസിത്തിനകം നടപടി ഉണ്ടാകും എന്ന് എസ് പി പറഞ്ഞതനുസരിച്ചു ഇന്ന് എസ് ഐ അരുൺ കുമാറിനെ റൂറൽ എസ് പി ആർ ഇളങ്കോ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി.
There are no comments at the moment, do you want to add one?
Write a comment