Asian Metro News

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

 Breaking News
 • മുല്ലപ്പെരിയാർ : മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭ്യമായ മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുൻകരുതൽ നടപടികൾ മഴക്കാലം...
 • പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന...
 • ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 11,366 കേരളത്തില്‍ ഞായറാഴ്ച 8538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍ 852, കോട്ടയം 777, കോഴിക്കോട് 679, ഇടുക്കി 633, കൊല്ലം 554, മലപ്പുറം 430, കണ്ണൂര്‍ 419, പാലക്കാട് 352, പത്തനംതിട്ട 348, ആലപ്പുഴ 333,...
 • ‘കുഞ്ഞു മക്കൾക്കൊപ്പം’ സംസ്ഥാനതല പദ്ധതിക്ക് തുടക്കം കോവിഡ് കാലഘട്ടം മൂലം കേരളത്തിൽ ഷാഡോ പാൻഡമിക് എന്ന സ്ഥിതിവിശേഷം വർദ്ധിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫ.ആർ ബിന്ദു. കുഞ്ഞുങ്ങൾക്കൊപ്പം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ജി എൽ പി എസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൗമാരക്കാലത്ത് ഹിംസാത്മകത വർധിച്ചു വരുന്നതിന് കാരണം...
 • കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവമാരുടെ സംഘട്ടനം ഒരാൾ മരണപ്പെട്ട കേസ്സ് : 3 പേർ കൂടി അറസ്റ്റിൽ കൊട്ടാരക്കര: സാമ്പത്തിക തർക്കവും, മുൻവൈരാഗ്യവും കാരണം ഓടിച്ച് വന്നിരുന്ന ആംബുലസിന്റെ എൻഞ്ചിൻ നമ്പരും ചേയ്സ് നമ്പരും വ്യാജമാണെന്ന വിവരം വിളക്കുടി വില്ലേജിൽ ആവണീശ്വരം മുറിയിൽ ചക്ക്പാറ എന്ന സ്ഥലത്ത് പ്ലാക്കീഴിൽ ചരുവിള പുത്തൻ വീട്ടിൽ ഓമനകുട്ടൻ മകൻ 26വയസുള്ള വിഷ്ണു(26)  പുറത്ത്...

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
December 23
16:07 2020

2020-ലെ ക്രിസ്തുമസ്സ്-പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ജില്ലാ കളക്ടർ അബ്ദുൾ നാസർ.ഐ.എ.എസ്-ൻറെ അദ്ധ്യക്ഷതയിൽ 18.12.2020-ൽ വിവിധ വകുപ്പുകളുടെ മേലുദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഓൺലൈൻ അവലോകനയോഗം നടത്തിയിട്ടുളളതും ആയതിൻറെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ജില്ലയിൽ താഴെ പറയുന്ന കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ് അറിയിച്ചു.
1 ക്രിസ്തുമസ്സ് പുതുവൽസര ദിനങ്ങളിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും മൊബൈൽ/ബൈക്ക് പട്രോളിംഗ് ശക്തിപ്പെടുത്താനും അത്യാവശ്യ സ്ഥലങ്ങളിൽ പിക്കറ്റുകൾ ഏർപ്പെടുത്താനും തീരുമാനം എടുത്തിട്ടുണ്ട്.
2 ഈ ദിവസങ്ങളിൽ പൊതു സ്ഥലങ്ങളിലും ക്രിസ്ത്യൻ ആരാധനാലയങ്ങളിലും ക്രമാതീതമായി ജനക്കൂട്ടം ഉണ്ടാകാനിടയുളളതും ആയത് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് ഇടയാക്കുമെന്നതിനാലും ആളുകൾ കൂട്ടംകൂടാനിടയുളള എല്ലാ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും മുൻകൂട്ടി നോട്ടീസ് നൽകി പ്രോട്ടോകോൾ ലംഘനം ഉണ്ടാകാതിരിക്കുന്നതിനും ക്രിസ്ത്യൻ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാന്‌ ജില്ലയിലെ എല്ലാ ഐ.എസ്.എച്ച്.ഒ-മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
3 ലഹരിമരുന്ന്, വ്യാജമദ്യം എന്നിവയുടെ വിൽപ്പന തടയുന്നതിലേക്കായി എല്ലാ സ്റ്റേഷൻ പരിധികളിലും ശക്തമായ പരിശോധനകൾ നടത്തേണ്ടതും എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങൾ എന്നിവർ സംയുക്തമായി പരിശോധന പോലീസുമായി ചേർന്ന് നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
4 ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ മോട്ടോർവാഹനവിഭാഗവുമായി ചേർന്ന് ശക്തമായ വാഹന പരിശോധനകൾ നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
5 ചെക്ക്പോസ്റ്റുകൾ, റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റോപ്പുകൾ എന്നിവ കേന്ദ്രീകരിച്ച് ജില്ലാ ലഹരി വിരുദ്ധ സ്കോഡ് അംഗങ്ങൾ, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹകരണത്തോടെ ആവശ്യമായ പരിശോധനകളും റെയ്ഡുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
6 ക്രമസമാധാനം, പൊതുജനസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രത്യേകനിരീക്ഷണം ഏർപ്പെടുത്തുവാനും മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനുളള കർശന നടപടികൾ സ്വീകരിക്കാനും ജില്ലയിലെ എല്ലാ എസ്.എച്ച്.ഒ മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 1. ആൾ തിരക്ക് ഉണ്ടാകുവാൻ സാദ്ധ്യതയുള്ള ആരാധനാലയങ്ങളിൽ പ്രാരത്ഥനക്കായി എത്തുന്ന ഭക്തർക്ക് സുരക്ഷ നൽകുന്നതിനും സാമൂഹ്യവിരുദ്ധശല്യം ഒഴിവാക്കുന്നതിനും പോലീസ് പെട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
 2. സംസ്ഥാനത്ത് ബാറുകൾ തുറന്ന സാഹചര്യത്തിൽ ടി സ്ഥാപനങ്ങൾ സമയക്രമം പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുവാൻ
  സബ്ഡിവിഷൻ ഓഫീസർമാരായ ഡി.വൈ.എസ്.പി മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 3. ക്രിസ്തുമസ്-ന്യു ഇയർ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള തിരക്ക് പരമാവധി നിയന്ത്രിക്കേണ്ടതും ഉപഭോക്താക്കൾക്ക് ആവശ്യമായ ഗ്ലൗസ്, സാനിട്ടൈസർ, മാസ്ക് എന്നിവ സ്ഥാപന ഉടമകൾ നൽകേണ്ടതും എല്ലാ ഉപഭോക്താക്കളും മാസ്ക് ധരിക്കുന്നുണ്ട് എന്ന് സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതുമാണ്.
  കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും തിരക്കുകളും പരമാവധി ഒഴിവാക്കി പോലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ ഐ.പി.എസ്.അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment