സൗദി എയർലൈൻസ് ഓപ്പൺ ടിക്കറ്റുകളിൽ ഭേദഗതി വരുത്താൻ അനുവദിക്കും

December 22
11:50
2020
കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പണ്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും ഭേദഗതി വരുത്താനും അനുവദിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
യാത്ര ചെയ്യാനാകാത്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനോ വിമാന സേവനം പുനരാരംഭിക്കുന്ന മറ്റൊരു സമയത്തേക്ക് മാറ്റി റീ ബുക്കിംഗിനൊ അവസരം നല്‍കുമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഫീസ് ഈടാക്കാതെയായിരിക്കും ഇതിനുള്ള സേവനം നല്‍കുക.
There are no comments at the moment, do you want to add one?
Write a comment