നടൻ സോനു സൂദിനായി അമ്പലം പണിത് തെലങ്കാന ഗ്രാമം

ഹൈദരാബാദ് : സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ സോനു സൂദിന് വേണ്ടി അമ്പലം പണിത് ആരാധകര്‍. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ഡബ്ബ താന ഗ്രാമത്തിലാണ് നടന് വേണ്ടി ആരാധകര്‍ അമ്ബലം പണിതത്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയാണ് അമ്പലം പണിതത്. എന്നാല്‍ ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം.
സോനു സൂദിന്റെ വിഗ്രഹമുള്ള ക്ഷേത്രം ഞായറാഴ്ച ശില്പിയുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത വസ്ത്രം ധരിച്ച സ്ത്രീകള്‍ നാടന്‍ പാട്ടുകള്‍ ആലപിക്കുകയും ആരതി ഉഴിയുകയും ചെയ്തു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സോനു സൂദ് പൊതുജനങ്ങള്‍ക്കായി ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ജില്ലാ പരിഷത്ത് അംഗം ഗിരി കോണ്ടാല്‍ റെഡ്ഡി പറഞ്ഞു. ‘അവന്റെ സല്‍പ്രവൃത്തികളാല്‍ കൊണ്ട് അവന് ദൈവത്തിന്റെ സ്ഥാനം നേടി. അതുകൊണ്ടുതന്നെ സോനു സൂദിനായി ഞങ്ങള്‍ ഒരു ക്ഷേത്രം പണിതു. അവന് ഞങ്ങള്‍ക്ക് ഒരു ദൈവമാണ്’ എന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 28 സംസ്ഥാനങ്ങളിലുള്ള ആളുകളെ സൂദ് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും ക്ഷേത്രം ആസൂത്രണം ചെയ്ത ഗ്രൂപ്പിന്റെ ഭാഗമായ രമേശ് കുമാര്‍ പറഞ്ഞു.
ചിരഞ്ജീവി നായകനായ ആചാര്യയാണ് സോനു സൂദിന്റെ പുതിയ തെലുങ്കു ചിത്രങ്ങളിലൊന്ന്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സോനു സൂദ് എത്തുന്നത്. ഒരു ആക്ഷന്‍ സ്വീക്വന്‍സില്‍ സോനു സൂദിനെ ചിരഞ്ജീവി തല്ലുന്ന രംഗമുണ്ടായിരുന്നു. സോനു സൂദിനെ തല്ലാനാകില്ലെന്നും തല്ലിയാല്‍ ആളുകള്‍ ശപിക്കുമെന്നും ചിരഞ്ജീവി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
താരാരാധനയില്‍ പ്രിയതാരങ്ങള്ക്ക് വേണ്ടി അമ്ബലം പണിയുന്നത് ഇന്ത്യയില്‍ ആദ്യ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് തമിഴ്നാട്ടില്‍. ജയലളിത, എം.ജിആര്‍, ഖുശ്ബു തുടങ്ങിയവരുടെ പേരില്‍ അമ്പലം പണിതിട്ടുണ്ട് ആരാധകര്‍. എന്നാല്‍ ആദ്യമായാണ് ഒരു വില്ലന്‍ വേണ്ടി അമ്പലം പണിയുന്നത്.
There are no comments at the moment, do you want to add one?
Write a comment