Asian Metro News

വിവാഹം നടന്നു ഒരാഴ്ചയ്ക്കുശേഷം ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...

വിവാഹം നടന്നു ഒരാഴ്ചയ്ക്കുശേഷം ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു

വിവാഹം നടന്നു ഒരാഴ്ചയ്ക്കുശേഷം ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു
December 22
11:56 2020

പാട്ന: വിവാഹം നടന്നു ഒരാഴ്ചയ്ക്കുശേഷം ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൂലിപ്പണിക്കാരനായ ശ്യാംജിഷായാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കിടപ്പറയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ശ്യാംജി ഷായുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്.

കൊലനടത്തിയതിനുശേഷം ശ്യാജിയുടെ ഭാര്യ ഗ്രിതി ദേവി അവിടെനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഇതിനിടെ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഗ്രിതി ദേവി ശ്രമം നടത്തുകയുണ്ടായി. അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി . എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഗ്രിതി ദേവി കുറ്റം സമ്മതിക്കുകയുണ്ടായത്. എന്നാല്‍ അതേസമയം കൊലപാതകത്തിന് കാരണം എന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment