കർഷക പ്രക്ഷോഭത്തിന് പിന്നിൽ രാമക്ഷേത്ര നിർമ്മാണം ഇഷ്ടപ്പെടാത്തവരെന്ന് യോഗി ആദിത്യനാഥ്

December 18
06:51
2020
ന്യൂഡൽഹി : കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്തവരെന്ന് യോഗി ആദിത്യനാഥ്.പ്രതിപക്ഷമാണ് കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.
”ഭാരതം ശ്രേഷ്ഠ ഭാരതമാകുന്നത് ഇഷ്ടപ്പെടാത്ത ആളുകളാണ് സമരത്തിന് പിന്നില്‍. താങ്ങുവിലയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു, പിന്നെന്തിനാണ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്. അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിര്‍മാണം ഉള്‍ക്കൊളളാന്‍ കഴിയാത്തവര്‍. അവര്‍ ക്ഷോഭത്തിലാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി മഹത്തായ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്”-ആദിത്യനാഥ് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment