കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ നടിക്ക് നേരെ അതിക്രമം: കേസെടുത്ത് വനിതാകമ്മീഷൻ

കൊച്ചി: യുവനടിയ്ക്കെതിരെ അതിക്രമം. കൊച്ചി ഷോപ്പിംഗ് മാളില്‍ വച്ച് ഇന്നലെ വൈകിട്ട് രണ്ട് പേര് അപമാനിക്കാന്‍ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷന് അധ്യക്ഷ പൊലീസിന് നിര്‍ദേശം നല്കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും എംസി ജോസഫൈന് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കട്ടെയെന്ന് നടി രേവതി മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചിയിലെ മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചതിന് ശേഷം യുവാക്കള്‍ പിന്തുടര്‍ന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്റെ ആഘാതത്തില്‍ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്നും നടി കുറിച്ചു. സംഭവം പുറത്ത് വന്നതോടെ മാളിലെ സിസിടിവി പരിശോധിച്ച ശേഷം നടപടിയെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കളമശ്ശേരി പൊലീസ് മാളിലെത്തി സിസിടിവി പരിശോധിക്കുകയാണ്.
‘സമയത്ത് എനിക്ക് വേണ്ടവിധം പ്രതികരിക്കാന്‍ പറ്റിയില്ല. നേരിട്ട അനുഭവത്തിന്റെ ആഘാതത്തില്‍ മനസ് ശൂന്യമായിപ്പോയി. ഇപ്പോള്‍ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകള്‍ മനസിലുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ തളര്‍ത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും തന്നെ മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവര്‍ സാധാരണ പോലെ നടന്നുപോയി. ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പെരുമാറും എന്നറിയാം. അതുകൊണ്ടാണ് ഇതിപ്പോള്‍ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകള്‍ക്ക് എന്നേക്കാള്‍ ധൈര്യമുണ്ടാകട്ടെ ‘ എന്നായിരുന്നു നടി സോഷ്യല്‍ മീഡിയില്‍ കുറിച്ചത്.
There are no comments at the moment, do you want to add one?
Write a comment