വി.മുരളീധരന്റെ ഒമാൻ സന്ദർശനം അവസാനിച്ചു

മസ്ക്കറ്റ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനം അവസാനിച്ചു. വിദേശകാര്യ സഹമന്ത്രി എന്നനിലയില്‍ മുരളീധരന്റെ ആദ്യ ഒമാന്‍ സന്ദര്‍ശനമായിരുന്നു ഇത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി വിവിധ മന്ത്രിമാരുമായും ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ രണ്ടിന് ഒാണ്‍ലൈനില്‍ നടന്ന ഇന്ത്യ-ഒമാന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിെന്റയും ഒക്ടോബര്‍ 19ന് നടന്ന ഇരു രാജ്യങ്ങളിലെയും വാണിജ്യ മന്ത്രിമാരുടെ ജോയന്റ് കമീഷന് യോഗത്തിന്റെയും തുടര്‍ച്ചയായിട്ടായിരുന്നു സന്ദര്‍ശനം.
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ ബുസൈദി, തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സഇൗദ് ബഉൗവിന്, വ്യവസായ, വാണിജ്യ നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് ബിന്‍ മൂസ അല്‍ യൂസുഫ് എന്നിവരുമായി മന്ത്രി മുരളീധരന് കൂടിക്കാഴ്ച നടത്തി.
വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യവസായ-വാണിജ്യ, സമുദ്ര സുരക്ഷ മേഖലയിലെ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തമടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കോവിഡിനെ തുടര്‍ന്നുള്ള വെല്ലുവിളികള്‍ നേരിടുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു. വ്യവസായ വാണിജ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉഭയകക്ഷി സാമ്ബത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കോവിഡ് മഹാമാരി കാലത്ത് ഒമാന്റെ വിശ്വസ്ഥരായ പങ്കാളിയായി ഇന്ത്യ മാറിയതായും രാജ്യത്തിെന്റ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പദ്ധതിയില്‍ ഒമാനെ പ്രധാന പങ്കാളിയായിട്ടാണ് കാണുന്നതെന്നും വി. മുരളീധരന് പറഞ്ഞു.
ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായുള്ള പദ്ധതികളില്‍ സഹകരിക്കാനുള്ള സന്നദ്ധതയും മുരളീധരന് അറിയിച്ചു.
തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ലേബര്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പുതുതായി നിലവില്‍ വന്ന ഇന്ത്യ-ഒമാന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ക്കിടയില്‍ ബിസിനസ്, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതടക്കം കാര്യങ്ങള്‍ അവലോകനം ചെയ്തു. ഇന്ത്യന്‍ സമൂഹത്തിലെ പ്രതിനിധികളുമായും മുരളീധരന് കൂടിയാലോചന നടത്തി.
There are no comments at the moment, do you want to add one?
Write a comment