പാലക്കാട് / തൃത്താല : തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുകൾ കൂട്ടിയും കിഴിച്ചും ജയ പരാജങ്ങൾ തീരുമാനിക്കുമ്പോൾ പട്ടിത്തറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ 410 വോട്ട് നേടിയ ആൾ ജയിക്കും എന്ന് ഉറപ്പാണ്. ഇടതുപക്ഷ സാരഥിയായി ജനവിധി തേടിയ എംകെ ഉണ്ണികൃഷ്ണനും ഐക്യജനാധിപത്യമുന്നണി സാരഥിയായി ജനവിധി തേടിയ സിപി മുഹമ്മദിനും ലഭിച്ചത് 410 വോട്ടുകൾ. പിന്നെ ടോസ് ഇട്ടു വിജയിയെ തെരെഞ്ഞെടുക്കാൻ തീരുമാനമായി.ഒടുവിൽ ആ ഭാഗ്യം ഇടതു കോട്ടയിൽ സന്തോഷത്തിന്റെ ആനന്ദ കണ്ണീർ പെയ്തായി. ഇരു സ്ഥാനാർഥികൾക്കും ഒരേ വോട്ട് ലഭിക്കുകയാണെങ്കിൽ ഇലക്ഷൻ കമ്മീഷൻ നിയമ പ്രകാരം ടോസ് ചെയ്യാൻ നിയമം ഉള്ളതിനാൽ ടോസ് ചെയ്തു.ഒടുവിൽ ആ ഭാഗ്യം തെളിഞ്ഞത് ഇടതുപക്ഷ സാരഥി എം കെ ഉണ്ണികൃഷ്ണൻക്കാണ്.വോട്ട് കിട്ടിയിട്ടും ജയിക്കാനാവാത്തതിന്റെ സങ്കടത്തിലാണ് യുഡിഫ് പ്രതിനിധി സി പി മുഹമ്മദ്.
