തദ്ദേശം; അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്

വയനാട് : തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 നടക്കും. രാവിലെ 10 നും 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ തുടങ്ങുക. ആദ്യ അംഗത്തെ സത്യപ്രതിജ്ഞ, ദൃഢപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗത്തെ, വരണാധികാരി കണ്ടെത്തേണ്ടതും അംഗത്തോട് പ്രതിജ്ഞ എടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഹാജരാകുവാന്‍ രേഖാമൂലം നിര്‍ദ്ദേശിക്കേണ്ടതുമാണ്. തദ്ദേശസ്ഥാപനങ്ങളിലെ പ്രതിജ്ഞയെടുക്കല്‍ ചടങ്ങുകള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടം ജില്ലാ കളക്ടര്‍ക്കായിരിക്കും. എല്ലാ അംഗങ്ങളും നിശ്ചയിച്ചിട്ടുള്ള തീയതിയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിജ്ഞ എടുക്കല്‍ ചടങ്ങിന് പങ്കെടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ പ്രസിഡന്റ്, ചെയര്‍ പേഴ്സണ്‍, വൈസ് പ്രസിഡന്റ് / ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.
There are no comments at the moment, do you want to add one?
Write a comment