ഒമാനിൽ ഫൈസർ വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി

December 16
12:06
2020
ഒമാനില്‍ ഫൈസര്‍ വാക്സിന് ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്സീന് നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സീന് ലഭ്യമാകുക.
വാക്സീന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. 38,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തതായും വാക്സീന് ലഭ്യമാക്കുന്നതുള്‍പ്പടെ സൂക്ഷമമായി വിലയിരിത്തുന്നുണ്ടെവന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment