സമാന്തര ചർച്ചകൾ ഒഴിവാക്കണം; കേന്ദ്രത്തിനു കർഷക സംഘടനകളുടെ കത്ത്

ന്യൂഡല്‍ഹി: സമാന്തര ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്, കേന്ദ്ര സര്‍ക്കാരിന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുടെ കത്ത്. നാല്‍പ്പതു കര്‍ഷക സംഘടനകള്‍ അടങ്ങിയ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന് കത്തയച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിയ പശ്ചാത്തലത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നീക്കം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘടനകളുമായാണ് കേന്ദ്രം ചര്‍ച്ച നടത്തിയത്. പുതിയ കാര്‍ഷിക നിയമങ്ങളെ ഈ സംഘടനകള്‍ പിന്തുച്ചതായി കേന്ദ്രം അവകാശപ്പെട്ടിരുന്നു.
കര്‍ഷക സംഘടകളുമായി സമാന്തര ചര്‍ച്ച നടത്തുകയും സമരം ചെയ്യുന്ന സംഘടനകളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് കൃഷി ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാളിന് അയച്ച കത്തില്‍ പറയുന്നു. സമരം ഒത്തുതീര്‍ക്കുന്നതിന് കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്രത്തിന്റെ ഫോര്‍മുല മുന്നോട്ടുവച്ചത് അഗര്‍വാള്‍ ആയിരുന്നു. അതിനു മറുപടിയായാണ് ഇപ്പോഴത്തെ കത്ത്.
സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ കര്‍ഷകര്‍ നിലപാടു വ്യക്തമാക്കിയതാണെന്ന് കത്തില്‍ പറയുന്നു.
There are no comments at the moment, do you want to add one?
Write a comment