Asian Metro News

സർവാധിപത്യം നേടി എൽഡിഎഫ്‌

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

സർവാധിപത്യം നേടി എൽഡിഎഫ്‌

സർവാധിപത്യം നേടി എൽഡിഎഫ്‌
December 16
11:57 2020

തിരുവനന്തപുരം : സര്‍വാധിപത്യം നേടി എല്‍ഡിഎഫ്. കോര്‍പറേഷനുകള്‍ ഉള്‍പ്പെടെയുള്ള തദ്ദേശ ഭരണം എല്‍ഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് തരംഗമാണ് ഉണ്ടായത്.

മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിച്ചു. കണ്ണൂരിലെ 55 ഡിവിഷനില്‍ 28 ഇടത്തും യുഡിഎഫ് വിജയിച്ചു.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചു. ബിജെപി ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ നേടിയ സീറ്റ് നേടാനായില്ല. യുഡിഎഫ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച്‌ എല്‍ഡിഎഫിന് 40, ബിജെപി 30, യുഡിഎഫ് 9 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
തൃശൂര്‍ കോര്‍പ്പറേഷനിലും ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 511 ഇടത്ത് എല്‍ഡിഎഫും 369 ഇടത്ത് യുഡിഎഫും 26 ഇടങ്ങളില്‍ ബിജെപിയും വിജയിച്ചു. ആറ് കോര്‍പ്പറേഷനുകളില്‍ 5 സീറ്റ് എല്‍ഡിഎഫും 1സീറ്റ് യുഡിഎഫും നേടി. മുന്‍സിപ്പാലിറ്റികളില്‍ എല്‍ഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകള്‍ ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എല്‍ഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.

കൊച്ചിന്‍ കോര്‍പറേഷന്‍ ഭരണവും എല്‍ഡിഎഫ് പിടിച്ചേക്കും. യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിച്ചേക്കില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. എല്‍ഡിഎഫ് 33 സീറ്റുകള്‍ നേടിയിരിക്കുകയാണ്. ഇനി രണ്ട് സീറ്റുകളില്‍ അനിശ്ചിതിത്വം തുടരുകയാണ്. ഒരു സീറ്റില്‍ ടോസ് ചെയ്താണ് വിജയയിലെ പ്രഖ്യാപിക്കുന്നത്. കലൂര്‍ സൗത്തിലാണ് അത്തരത്തിലൊരു കാര്യം നടന്നത്. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് 33 സീറ്റ് നേടിയപ്പോള്‍, യുഡിഎഫ് 30 സീറ്റ് നേടി. ബിജെപി അഞ്ച് സീറ്റുകളും നേടിയിട്ടുണ്ട്. കൊച്ചിയുടെ ഭാവി അരുടെ കൈയ്യില്‍ എത്തുമെന്നാണ് ഇനി അറിയേണ്ടത്.

പാലായില്‍ നഗരസഭ രൂപീകരിച്ചശേഷം എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ചരിത്ര കാഴ്ചയും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടു. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലയിലുണ്ടായത്. 14 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലായിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുന്‍ നിര്‍ത്തി പട നയിക്കുക വഴി കെ.എം. അവസാന നിമിഷത്തില്‍ രണ്ടില ചിഹ്നം ലഭിച്ചത് കരുത്താകുമെന്ന പ്രതീക്ഷയും ജോസി കെ മാണിക്കുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ഫലം കണ്ടുവെന്നുവേണം വിലയിരുത്താന്‍.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment