Asian Metro News

യു എ ഇയിൽ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം

 Breaking News
  • പനവേലിയിൽ വാഹനാപകടം : ബൈക്ക് യാത്രികൻ മരണപ്പെട്ടു കൊട്ടാരക്കര : പനവേലിയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളക്കട കിഴക്ക് ചരുവിളയിൽ (ചെമ്പോലിൽ) ലിബിൻ തോമസ് (28) ആണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊട്ടാരക്കരയ്ക്ക് വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ലിബിനെ...
  • വാഹന മോഷണം: പ്രതികൾ പിടിയിൽ എഴുകോൺ : തമിഴ്നാട് ചെന്നൈ സരാജപുരം സ്വദേശിയായ നവീൻരാജിന്റെ മുന്നേ മുക്കാൽ ലക്ഷം രൂപ വില വരുന്ന ഹമഹ ബൈക്ക് മോഷണം ചെയ്തെടുത്ത കേസിലെ പ്രതികളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയം തോന്നി പിടികൂടി...
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...

യു എ ഇയിൽ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം

യു എ ഇയിൽ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം
December 16
07:58 2020

യു എ ഇ : യു എ ഇയില്‍ മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട്​ തടയാനും പുതിയ സംവിധാനം.ഇതിനായി ഏഴ്​ പുതിയ അതോറിറ്റികള്‍ സ്​ഥാപിക്കാനും തീരുമാനിച്ചു.യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിന്‍ റാശിദ്​ ആല്‍ മക്​തൂമാണ്​ ഫെഡറല്‍ സംവിധാനത്തിലെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്​. മനുഷ്യാവകാശരംഗത്ത് രാജ്യത്തി​െന്‍റ റാങ്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ്​ പദ്ധതിക്ക്​ രൂപം നല്‍കിയത്​.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ തുടങ്ങുന്ന എക്സിക്യൂട്ടിവ് ഓഫിസ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലായിരിക്കും. അഹമ്മദ് ബെല്‍ഹൂലിന്റെ നേതൃത്വത്തില്‍ നാഷനല്‍ എന്‍റര്‍പ്രണര്‍ഷിപ് കൗണ്‍സില്‍ ആരംഭിക്കും. സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ കൗണ്‍സില്‍. ദേശീയ ധനകാര്യ നയങ്ങളെ ഏകോപിപ്പിക്കുന്നതിന് മറ്റൊരു കൗണ്‍സില്‍ കൂടി മന്ത്രിസഭ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ നടപടികളും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment