പന്തളം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി ബിജെപി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഈ പ്രാവശ്യം ബി ജെ പി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പന്തളം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചു. ആകെയുള്ള 33 സീറ്റില്‍ 17 ഇടത്ത് ബിജെപി ജയിച്ചു. എല്‍ഡിഎഫിനെ പുറത്താക്കിയാണ് നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തത്. ശബരിമല യുവതീ പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. ആറ്റിങ്ങലിലും വര്‍ക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി. അതിശയകരമായ നേട്ടമാണിത്. വര്‍ക്കലയില്‍ എല്‍ഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്ബോള്‍ എന്‍ഡിഎ 11 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ എന്‍ഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്ത്.
There are no comments at the moment, do you want to add one?
Write a comment